നോട്ട് പ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് തോമസ് ഐസക്


ഇപ്രാവശ്യത്തെ സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആയിരിക്കും ബജറ്റ്.


കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു ശേഷം അതിനനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനു മുന്‍പ് നോട്ട് പ്രതിസന്ധി പഠിക്കണം. ജനുവരിയിലെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.


ഇതുസംബന്ധിച്ച് ധനസെക്രട്ടറി കെ.എം എബ്രഹാം ധനമന്ത്രിക്ക് ശുപാര്‍ശയും നല്‍കിയിരുന്നു.



Sharing is Caring