എണ്‍പത്തിനാലാമാത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

ശിവഗിരി: എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാവിലെ 7.30 ന് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന തീര്ത്ഥാ ടകസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗുരുവചനങ്ങള്‍ ഉദ്‌ഘോഷിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പദയാത്രകള്‍ സംഗമിച്ചതോടെയാണ് തീര്‍ത്ഥാടന തിരക്ക് കൂടിയത്. നൂറുകണക്കിന് പദയാത്രകളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് തീര്‍ത്ഥാടനത്തിന് ശിവഗിരിയില്‍ എത്തിയത്. തീര്‍ത്ഥാടകനഗരിയില്‍ ഉയര്‍ത്താനുള്ള പതാക കോട്ടയം നാഗമ്പടത്തു നിന്നാണ് എത്തിച്ചത്. ഗുരുദേവപഞ്ചലോഹവിഗ്രഹം ഇലവുംതട്ട മുലൂര്‍ വസതിയില്‍ നിന്നും ശ്രീനാരായണദിവ്യജ്യോതിസ് കണ്ണൂര്‍ സുന്ദരേശ്വരക്ഷേത്രത്തില്‍ നിന്നും ശിവഗിരിയില്‍ എത്തിച്ചു.ഉച്ചക്ക് ശേഷം ആരോഗ്യവും ശുചിത്വവും വിദ്യാഭ്യാസത്തിലൂടെ എന്ന സെമിനാര്‍ കേന്ദ്രമന്ത്രി ഡോ ധര്‍മേയന്ദ്രപ്രധാന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാത്രി നടക്കുന്ന തീര്‍ത്ഥാടകകലാപരിപാടികള്‍ നടി മഞ്ജുവാര്യരും ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീര്‍ത്ഥാടകസമ്മേളനം ജനുവരി ഒന്നിന് സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *