മോഡിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി; ബിജെപിയുടെ മുന്നറിയിപ്പ്


അടിസ്ഥാനമില്ലാത്തതും സത്യ വിരുദ്ധവുമായ ആരോപണങ്ങള്‍ മോഡിക്കും അമിത് ഷാക്കും എതിരെ ഉന്നയിച്ചാല്‍ കോണ്‍ഗ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി. 13,860 കോടി രൂപയുടെ കണക്കില്ലാത്ത പണം വെളിപ്പെടുത്തിയ മഹേഷ് ഷായുമായി മോഡിക്കും അമിത് ഷാക്കും ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിനു ശേഷമാണ് ബിജെപിയുടെ മുന്നറിയിപ്പ്.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു. അമിത് ഷായുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സഹകരണ ബാങ്കിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനെത്തിയതായിരുന്നു രവിശങ്കര്‍ പ്രസാദ്.
മഹേഷ് ശര്‍മ്മയുമായി മോഡിക്കോ അമിത്ഷാക്കോ യാതൊരു ബന്ധവുമില്ല, മഹേഷ് ഷാക്കെതിരെ സര്‍ക്കാര്‍ നടപടി തുടരുക തന്നെയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു




Sharing is Caring