സെറിന വില്യംസിന്റെ സമ്പാദ്യം കേട്ടാല്‍ ഞെട്ടും


ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളില്‍ ഒന്നാമത്‌ അമേരിക്കന്‍ ടെന്നീസ്‌ താരം സെറിന വില്യംസ്‌. 28. 9 മില്യണ്‍ ഡോളറാണ്‌(1965.2 കോടി രൂപ) സെറിനയുടെ കഴിഞ്ഞവര്‍ഷത്തെ സമ്പാദ്യം. മരിയ ഷാറപ്പോവയെ കടത്തിവെട്ടിയാണ്‌ സെറിന ഈ സ്‌ഥാനം കരസ്‌ഥമാക്കിയത്‌. 21.9 മില്യണ്‍ ഡോളറാണ്‌ ഷാറപ്പോവയുടെ സമ്പാദ്യം. മാര്‍ഷല്‍ ആര്‍ട്ട്‌സ് താരം റോന്‍ഡ റൂസി (14 മില്യണ്‍) മൂന്നാംസ്‌ഥാനത്തുണ്ട്‌.
ഫോബ്‌സ് മാഗസില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്‌. പട്ടികയുടെ ആദ്യ പത്തു സ്‌ഥാനങ്ങളില്‍ എട്ടിലും ടെന്നീസ്‌ താരങ്ങളാണ്‌. കഴിഞ്ഞ 11 വര്‍ഷമായി ഷാറപ്പോവയായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന കായികതാരം. ഉത്തേജകമരുന്ന്‌ ഉപയോഗിച്ചു എന്ന്‌ ആരോപണത്തെ തുടര്‍ന്ന്‌ ഷാറപ്പോവയ്‌ക്ക് നിരവധി സ്‌പേണ്‍സര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. ഇത്‌ വരുമാനം .




Sharing is Caring