ജൂലൈ 11 മുതല്‍ റെയില്‍വേ ജീവനക്കാര്‍ സമരത്തിലേക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ എന്ന സംഘടനയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.പെന്‍ഷന്‍ പദ്ധതികള്‍, ഏഴാം ശമ്പള കമ്മീഷന്‍ എന്നിവയില്‍ പുനര്‍ചിന്തനം ആവശ്യപ്പെട്ടാണ് 13 ലക്ഷത്തിലധികം ജീവനക്കാര്‍ ജൂലൈ 11 മുതല്‍ സമരത്തിലേക്കു നീങ്ങുന്നത്. ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ സോണല്‍ മാനേജര്‍മാര്‍ക്കും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കും ജൂണ്‍ ഒമ്പതിന് സംഘടന നോട്ടീസ് നല്‍കും.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നു.സമരം നടന്നാല്‍ 1974 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ റെയില്‍വേ സമരമായിരിക്കും ഇത്. രാജ്യത്തെമ്പാടുമുള്ള ട്രെയിന്‍ സര്‍വീസുകളെ ഇത് കാര്യമായി ബാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *