പിണറായിയിൽ ഇന്ന് ബിജെപി പ്രതിഷേധ കൂട്ടായ്മ


എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ സിപിഎം നടത്തുന്ന തുടർ അക്രമങ്ങൾക്കെതിരെ പിണറായിയിൽ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. പിണറായി സ്‌കൂളിനു സമീപം വൈകുന്നേരം 3 മണിക്ക് നടക്കുന്ന കൂട്ടായ്മയും പീഡിത സഹായവിതരണവും ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷി ലേഖി എംപി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി. കെ. .കൃഷ്ണദാസ്, മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിക്കും.




Sharing is Caring