സെറിനയ്ക്ക് ലോക റിക്കാര്‍ഡ്


ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ താരമെന്ന ലോകറിക്കാര്‍ഡ് ലോക ഒന്നാം നന്പര്‍ സെറിന വില്യംസിന്. കരിയറിലെ 307-ാം വിജയവുമായി ഇതിഹാസ താരം മാര്‍ട്ടിന നവറത്ലോവയുടെ റിക്കാര്‍ഡാണ് സെറീന തകര്‍ത്തത്.
യുഎസ് ഓപ്പണില്‍ ടെന്നീസിന്‍റെ മൂന്നാം റൗണ്ടില്‍ സ്വീഡന്‍റെ ജൊഹന്ന ലാര്‍സണെ പരാജയപ്പെടുത്തിയാണ് സെറിന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ എന്ന നേട്ടവും സെറിന സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കീരിട നേട്ടത്തില്‍ ജര്‍മനിയുടെ സെറ്റഫി ഗ്രാഫിനൊപ്പമാണ് സെറീന.




Sharing is Caring