ബംഗ്ലദേശില്‍ ജമാഅത്ത് നേതാവിനെ തൂക്കിലേറ്റി


ബംദേശിലെ ജമാഅത്ത് നേതാവായ മിര്‍ ക്വാസിം അലിയെ തൂക്കിലേറ്റി. കാഷിംപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി 10.30നാണ് വധശിക്ഷ നടപ്പിലാക്കിയത്. ബംാദേശ് വിമോചന സമര കാലത്ത് പാക് സൈന്യത്തിന്‍റെ കൂടെ ചേര്‍ന്ന് അതിക്രമങ്ങള്‍ നടത്തി എന്ന പേരിലാണ് മിര്‍ ക്വാസിമിന് വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയ കോടതി ജൂണ്‍ ആറിനായിരുന്നു ശിക്ഷ വിധിച്ചത്. വിധിക്കേതിരെ മിര്‍ ക്വാസിം സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.
സുപ്രീം കോടതി വധശിക്ഷ ശരിവെച്ച സാഹചര്യത്തില്‍ പ്രസിഡന്‍റിന് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അധികൃതര്‍ അറിയിച്ചു എങ്കിലും അദ്ദേഹം അതിന് തയാറായില്ല.




Sharing is Caring