സെക്രട്ടേറിയറ്റ് നടയില്‍ അമ്മയെ മകന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു


തിരുവനന്തപുരം: നഗരമധ്യത്തില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെ അമ്മയെ മകന്‍ കുത്തിപ്പരുക്കേല്‍പിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ് സംഭവം. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. കഴുത്തിനു പരുക്കേറ്റ അമ്മ പുളിയിറക്കോണം സ്വദേശി ദീപയെ (40) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിജിത്തിനെ പൊലീസ് പിടികൂടി.
സംസാരിച്ചുനില്‍ക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് മകന്‍ കോമ്ബസ് ഉപയോഗിച്ച് അമ്മയെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം കണ്ടയുടനെ സമീപത്തുനിന്നിരുന്നവര്‍ അഭിജിത്തിനെ പിടിച്ചുമാറ്റുകയായിരുന്നു.




Sharing is Caring