പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍


കൊല്ലാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ചടയമംഗലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്ബറുമായ സുബിനാണ് അറസ്റ്റിലായത്.


രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


തമിഴ്‌നാട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരാന്‍ ചടയമംഗലം പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു.



Sharing is Caring