സു​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം അ​റി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്


കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക്ക​റി​ന്‍റെ മ​ര​ണ​കാ​ര​ണം അ​റി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച, സു​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ടി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ സ​മ​യം തേ​ടി. സു​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ച്ച മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നൊ​പ്പ​മാ​ണ് ത​ല്‍​സ്ഥി​തി റി​പ്പാ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.


ഇ​തി​നി​ടെ സു​ന​ന്ദ​യു​ടെ മ​ക​ന്‍ ശി​വ് മേ​നോ​ന്‍ കേ​സി​ല്‍ ക​ക്ഷി​ചേ​ര്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി​കാ​സ് പാ​വ്വ​യാ​ണ് സു​ന​ന്ദ​യു​ടെ മ​ക​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. അ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച കോ​ട​തി വാ​ദം കേ​ള്‍​ക്കും.


സു​ന​ന്ദ പു​ഷ്ക​റെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ലീ​ല പാ​ല​സ് ഹോ​ട്ട​ലി​ലെ മു​റി തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നാ​ലാ​ഴ്ച​യ്ക്ക​കം മു​റി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു മെ​ട്രോ​പോ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റ് പ​ങ്ക​ജ് ശ​ര്‍​മ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

ദി​വ​സം 55,000 മു​ത​ല്‍ 61,000 വ​രെ വാ​ട​ക​യു​ള്ള മു​റി മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി സീ​ല്‍ ചെ​യ്ത​തു​മൂ​ലം 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. 2014 ജ​നു​വ​രി 17നാ​ണു മു​റി പൂ​ട്ടി സീ​ല്‍ ചെ​യ്ത​ത്.



Sharing is Caring