കുട്ടികള്‍ക്ക് ആശ്വാസം: മഴക്കാലത്ത്​ ഷൂസും സോക്സും ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന്​ സര്‍ക്കുലര്‍


മഴക്കാലത്ത്​ വിദ്യാര്‍ത്ഥികളെ യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കരുതെന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പി​ന്റെ സര്‍ക്കുലര്‍. നിര്‍ദേശം സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ സ്കൂളുകള്‍ ഉള്‍പ്പടെയുള്ളവര്‍ പാലിക്കണമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പൊതുവിദ്യഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നേരത്തെ ബാലാവകാശ കമ്മീഷനും ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നു.


മഴക്കാലത്തിന് അനുയോജ്യമായ പാദരക്ഷകള്‍ അണിയാന്‍​ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും എല്ലാ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്​ വ്യക്തമാക്കുന്നുണ്ട്​. മഴ സീസണിലും ഷൂസും സോക്സും ധരിച്ച്‌​ സ്​കൂളുകളിലെത്തുന്നത്​ വിദ്യാര്‍ത്ഥികള്‍ക്ക്​ വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍.




Sharing is Caring