കശ്മീരില്‍ പൊലിസുകാര്‍ക്ക് നേരെ സൈനികരുടെ മര്‍ദനം; എട്ടു പേര്‍ക്ക് പരുക്ക്


കശ്മീരില്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സൈനികര്‍ പൊലിസുകാരെ ക്രൂരമായി മര്‍ദിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലെ ഗുണ്ടിലാണ് സംഭവം.


കഴിഞ്ഞ ദിവസം രാത്രിയില്‍ അമര്‍നാഥ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സൈനികരെ പൊലിസ് തടഞ്ഞതാണ് ആക്രമത്തിനു കാരണം. യൂണിഫോമിലല്ലാതിരുന്ന സൈനികരെ ചെക്‌പോസ്റ്റില്‍ തടഞ്ഞ് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.


അമര്‍നാഥ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ പ്രദേശത്ത് രാത്രിയാത്ര നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനികരാണെന്ന് അറിയാതെ ഇവരെയും പൊലിസ് തടഞ്ഞത്.

നിരന്തരം ആവശ്യപ്പെട്ടിട്ടും കടത്തിവിടാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതരായാണ് സ്റ്റേഷനില്‍ കയറി മര്‍ദിച്ചത്.സൈനികര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും പൊലിസും സൈന്യവും തമ്മില്‍ സൗഹൃദത്തില്‍ തന്നെയാണെന്നും ഡി.ജി.പി പറഞ്ഞു.



Sharing is Caring