സുരക്ഷാ ഭീഷണി; ഡൊണാള്‍ഡ് ട്രംപിനെ പ്രസംഗ വേദിയില്‍ നിന്ന് മാറ്റി


റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പ്രസംഗ വേദിയില്‍നിന്നു മാറ്റി. നെവാഡയിലെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെ യുവാവ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി അദ്ദേഹത്തെ പ്രസംഗ വേദിയില്‍നിന്നു മാറ്റി. എന്നാല്‍ അല്‍പ സമയത്തിനുശേഷം അദ്ദേഹം വേദിയില്‍ തിരിച്ചെത്തി.


ട്രംപിന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന യുവാവ് ബഹളം കൂട്ടുകയായിരുന്നു. അതോടെ ട്രംപ് പ്രസംഗം നിര്‍ത്തുകയും രഹസ്യവിഭാഗം ഉദ്യോഗസ്ഥര്‍ അദ്ദേഹം മാറ്റുകയുമായിരുന്നു. ഉടന്‍തന്നെ ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴടക്കിയശേഷം വേദിയില്‍നിന്ന് പുറത്താക്കി.




Sharing is Caring