കേന്ദ്ര വിദ്യാഭ്യാസ നയം: എട്ടാം ക്ളാസ് വരെ പഠനം മാതൃഭാഷയില്‍


img2ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ അഴിച്ചുപണിക്ക് നിര്‍ദ്ദേശം. എട്ടാം ക്ളാസ് വരെ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് എന്‍.സി.ഇ.ആര്‍.ടി മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സര്‍ക്കാര്‍ വിവിധ സംഘടനകള്‍, പാര്‍ലമെന്റംഗങ്ങള്‍, സംസ്ഥാനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരില്‍ നിന്നെല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിരുന്നു.
പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുന്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ തുടക്കമിട്ടത്. ഇറാനിക്കു ശേഷം വന്ന പ്രകാശ് ജാവേദ്കറും നയ രൂപീകരണത്തിന് ഊര്‍ജ്ജിത ശ്രമങ്ങളാണ് തുടര്‍ന്നുവന്നത്. 1992നുശേഷം സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ യാതൊരുവിധ മാറ്റങ്ങളും കൊണ്ടുവരാതിരുന്നതുകൊണ്ടാണ് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിസിആര്‍ സുബ്രഹ്മണ്യം അധ്യക്ഷനായി വിദ്യാഭ്യാസ നയ പരിഷ്കരണ കമ്മിറ്റിക്ക് ചുമതല നല്‍കിയത്.




Sharing is Caring