സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും


സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ സക്കീര്‍ ഹുസൈനെതിരേയുള്ള തുടര്‍നടപടികള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. ഏരിയാ സെക്രട്ടറിയുടെ ഗുണ്ടാബന്ധവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ വടക്കാഞ്ചേരിയില്‍ കൗണ്‍സിലര്‍ ജയന്തനെതിരേയുള്ള പീഡനക്കേസും ചര്‍ച്ചയില്‍ ഉന്നയിക്കും. രണ്ടു ആരോപണങ്ങളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം.


സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ജില്ലാ കമ്മിറ്റിയംഗമായി തുടരാന്‍ അനുവദിച്ചിട്ടുണ്ട്.അതു പോലെ പീഡനക്കേസില്‍ ആരോപണവിധേയനായ ജയന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൗണ്‍സിലര്‍ സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന കാര്യവും ഇന്ന ചര്‍ച്ചയ്ക്ക് വരും. സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം നിര്‍ണായകമാവും.




Sharing is Caring