സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; കാഷ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഹസന്‍പോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ നിന്നും വലിയ തോതില്‍ ആയുധശേഖരം പിടികൂടി. ഇവിടെ തെരച്ചില്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *