കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിതു കൊണ്ടിരിക്കുകയാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അധികാരം ഉപയോഗിച്ച് സുധീരൻ തന്നെ തേജോവധം ചെയ്യുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സമത്വമുന്നേറ്റ യാത്രയ്ക്കിടയില്‍ മതവിദ്വേഷം വളര്‍ത്തുന്നരീതിയില്‍ പ്രസംഗിച്ചുവെന്ന കേസില്‍ ജാമ്യമെടുത്ത് പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.














