അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ മസാരെ ഷെരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുള്ള ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ സേന വധിച്ചിരുന്നു.
നഗരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ പോരാട്ടം തുടരുകയാണ്. ആക്രമണത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളില്‍ ചിലര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നാണ് വിവരം.














