വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചു


വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.


വിദ്വേഷം നടത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി കോടതിയെ അറിയിച്ചു. വ്യക്തിവിരോധം തീർക്കുന്നതിന് വേണ്ടി പൊലീസിനെ സർക്കാർ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആലുവ സി ഐ ടി പി വിജയന് മുന്നില്‍ ഹാജരായ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹത്തെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം വൈദ്യപരിശോധന നടത്തി.




Sharing is Caring