സി.പി.എം പ്രകടനത്തിനു നേരെ ബോംബേറ്; 30 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കണ്ണൂര്‍ പാനൂരില്‍ സി.പി.എം പ്രകടനത്തിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ ഉള്‍പ്പെടെ 30 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പാനൂര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്.

പാനൂരില്‍ സി.പി.എം ആഹ്വാന പ്രകാരം ഹര്‍ത്താല്‍ തുടരുകയാണ്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം സി.പി.എം രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യഗ്രഹം കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ തുടങ്ങി. ആര്‍.എസ്.എസ്, ബി.ജെ.പി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പരുക്കേറ്റവരുമാണ് സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കടമ്പൂരിലും ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *