ഇതരസംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്ന പ്രചാരണം ജനജീവിതം സ്തംഭിപ്പിക്കാന്‍: കോടിയേരി

കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുകയാണെന്ന് ആര്‍എസ്എസ് ദേശവ്യാപകമായി നടത്തുന്ന പ്രചാരണം കേരളത്തെ മറ്റിടങ്ങളില്‍ ഭീകരസംസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഭീതിപരത്തുകയാണ് ഇതുവഴി ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജനകീയ കൂട്ടായ്മ സെക്രട്ടറിയറ്റിനുമുമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തില്‍ നിര്‍മാണമേഖല, ഹോട്ടല്‍മേഖല തുടങ്ങിയ ഇടങ്ങളില്‍ ധാരാളം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. അവരെ കൊന്നൊടുക്കുന്നുവെന്നാണ് ആര്‍എസ്എസ് പ്രചാരണം. കേരളത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *