സിറിയയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു


സിറിയയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഐ.എസ് പരിശീലന ക്യാംപിനു നേരെയാണ് ആക്രമണം നടന്നത്. ആറ് ജെറ്റ് ഫൈറ്റര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം . അഞ്ചു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ പരിശീലന ക്യാംപുകള്‍ തകര്‍ത്തതായും ഐ.എസിനെതിരായ ആക്രമണം വ്യാപിപ്പിച്ചതായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് കോ ഹൊലാന്‍ഡെ പറഞ്ഞു. ജലാ നഗരത്തിന് സമീപം നടന്ന ആക്രമണത്തില്‍ 12 കൗമാരക്കാരായ തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.




Sharing is Caring