സിറിയയില്‍ ഐഎസ് നടത്തിയ വിവിധ സ്ഫോടനങ്ങളില്‍ 142 പേര് കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനത്തിനടത്തുള്ള ഷിയാ ആരാധനാലയത്തിനടത്തും ഡെമസ്കസിനടത്തുമായി നടത്തിയ വെവ്വേറെ സ്ഫോടനങ്ങളിലായാണ് 142 പേര് കൊല്ലപ്പെട്ടത്. രണ്ടു സ്ഥലത്ത് അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ 178 ഓളം വരുമെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഷിങ്ടണിലും മോസ്കോയിലുമായി സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം












