സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയില്‍ ചേരും


സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയാണ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളും സെക്രട്ടറിയേറ്റ് പരിശോധിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ചില സംസ്ഥാനങ്ങളില്‍ സഖ്യമാവാം എന്നതാണ് സിപിഐ നിലപാട്. എന്നാല്‍ സിപിഎം ഇതിനു തയ്യാറായില്ലെങ്കില്‍ എന്തുവേണമെന്ന് സിപിഐ ആലോചിക്കും.




Sharing is Caring