ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ച നിലയില്‍; മകന്‍ പൊലീസ് കസ്റ്റഡിയില്‍

കഴുത്തിനു പിന്‍ഭാഗത്ത് വെട്ടേറ്റു മരിച്ച നിലയില്‍ വീടിനുള്ളില്‍ ‌​​ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ചാന്നാനിക്കാട് ശിവരാമന്‍ ആചാരി എന്ന 80വയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശിവരാമന്റെ മകന്‍ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയോടെ വീട്ടിലെ അടുക്കളഭാ​ഗത്തായാണ് ചോരയില്‍ കുളിച്ച നിലയില്‍ ശിവരാമന്റെ മൃതദേഹം കണ്ടത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണു മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഭാര്യ സാവിത്രിയും മകള്‍ ബിന്ദുവുമാണു വീട്ടിലുള്ള മറ്റ് അം​ഗങ്ങള്‍. ഇവര്‍ കിടപ്പുരോ​ഗികളായതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്. മാനോദൗര്‍ബല്യമുള്ള ആളാണ് രാജേഷെന്നും നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മാറിതാമസിക്കുന്ന മകന്‍ രാജേഷ് ഇന്നലെ ‌ മാതാപിതാക്കളെ കാണാന്‍ എത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ശിവരാമന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറ‍ഞ്ഞു. ഇതുകേട്ടുണ്ടായ പ്രകോപനത്തിലാകാം രാജേഷ് പിതാവിനെ കൊലചെയ്തതെന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് ഫോറന്‍സിക് വിഭാഗം എത്തി വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ മൃതദേഹം വീട്ടില്‍നിന്നു മാറ്റുകയൊള്ളു. ഇതിനുശേഷം പോസ്റ്റുമോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *