ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്ന് ട്രംപ്

ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ബ്രിട്ടനില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപ് “ദ സണ്‍’ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പക്ഷെ ബ്രെക്സിറ്റ് നടപ്പിലാകുകയാണെങ്കില്‍ യുകെയ്ക്കു പകരം യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക വാണിജ്യ കരാറില്‍ ഇടപെടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ബ്രെക്സിറ്റ് ഉരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്.

ഇതിനിടെ, ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് എലിസബത്ത് രാജ്ഞിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *