സിപിഐ എമ്മിനെതിരെ ഒന്നും പറയില്ലെന്ന്‌ രാഹുൽ ഗാന്ധി

വയനാട്: പ്രചരണങ്ങളില്‍ താന്‍ സിപിഐഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. സിപിഐഎമ്മിന്റെ വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും. സിപിഐ എമ്മിനും കോൺഗ്രസിനും ഇടയിൽ രാഷ്‌ട്രീയ സൗഹൃദ മൽസരം മാത്രമെ ഉദ്ദേശിക്കുന്നുള്ളൂവെന്നും രാഹുൽ പറഞ്ഞു

ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നത്. നരേന്ദ്ര മോഡി ദക്ഷിണേന്ത്യയെ അവഗണിച്ചു. ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കാന്‍ അര്‍എസ്എസ് ശ്രമിക്കുകയാണ്. തന്റെ മത്സരം ബിജെപിക്ക് എതിരെയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് രാവിലെയോടെ വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെയാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌.
Read more: https://www.deshabhimani.com/news/kerala/rahul-gandhi-wayanad-cpim/792012

Spread the love

Leave a Reply

Your email address will not be published. Required fields are marked *