രാഹുല്‍ ഗാന്ധി അമേഠിയെ അപമാനിക്കുന്നു: സ്മൃതി ഇറാനി


അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ മണ്ഡലം തിര‍ഞ്ഞെടുത്തിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാഹുല്‍ ഗാന്ധിക്കെതിരെ
രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു അമേഠിയിലെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയായ സ്മൃതി ഇറാനി.
അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ മണ്ഡലം തിര‍ഞ്ഞെടുത്തിരിക്കുകയാണ്, അവിടെ പത്രിക സമര്‍പ്പിക്കാന്‍ പോയിരിക്കുകയാണ് ഇത് അമേഠിയെ അപമാനിക്കലാണ്.




Sharing is Caring