കൊടും ചൂടില്‍ ആശ്വാസമേകാന്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്കുള്ളില്‍

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളില്‍ വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാര്‍ച്ചിലെ വേനല്‍മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇതുവരെ വേനല്‍മഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും പത്തനംതിട്ടയും മാത്രമാണ്. ഈ മാസം പകുതിയോടെ എല്ലാ ഇടങ്ങളിലും വേനല്‍മഴ എത്തുമെന്നാണ് വിലയിരുത്തല്‍. പതിവു പോലെ തെക്കന്‍ ജില്ലകളിലായിരിക്കും വേനല്‍ മഴ കൂടുതല്‍ കിട്ടുക.
കനത്ത ചൂട് സംസ്ഥാനമാകെ തുടരുകയാണ്. ആലപ്പുഴ ജില്ലയില്‍ ശരാശരിക്കും നാല് ഡിഗ്രി മുകളിലാണ് താപനില. മറ്റിടങ്ങളില്‍ ഈ ദിവസങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയാണ് താപനിലയിലെ വര്‍ദ്ധന. നിരവധിപേര്‍ക്ക് സൂര്യാതപമേല്‍ക്കുന്നതായുളള വിവരം ദിവസവും പുറത്തുവരുന്നുണ്ട്. സൂര്യാഘാത ജാഗ്രതാനിര്‍‍ദ്ദേശം പിന്‍വലിച്ചെങ്കിലും ചൂടിനെതിരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമെന്ന് ചുരുക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *