സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അവരുടെ അണികള്‍ തന്നെയാണെന്ന് ബിജെപി


കോഴിക്കോട് സിപിഎം ഓഫീസ് ആക്രമിച്ചത്, സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരനാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ജില്ലാസെക്രട്ടറി പി. മോഹനന്റെയും ജനപ്രീതി വീണ്ടെടുക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.


പാര്‍ട്ടി ഓഫീസിനു നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും അത് പി. മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് ഉറപ്പാണെന്നും കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.




Sharing is Caring