ശ്രീവല്‍സം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടില്‍ നിന്ന് സുപ്രധാനമെന്ന് കരുതുന്ന പിടിച്ചെടുത്തു. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ മുഖ്യ ഇടനിലക്കാരിയാണ് രാധാമണിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പണമിടപാടുകളുടെയും ഭൂമിയിടപാടുകളുടെയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെയും കണക്കുകളാണ് ഡയറിയില്‍ ഉള്ളത്. ചില ശ്രീവല്‍സം സ്ഥാപനങ്ങള്‍ നിയന്തിച്ചിരുന്നതും രാധാമണിയാണ്. ശ്രീവല്‍സം ഇടപാടുകളില്‍ രാധാമണിയുടെ പങ്കാളിത്തത്തിനും തെളിവ് കിട്ടിയിട്ടുണ്ട്. നാഗാലാന്‍ഡില്‍ ചായക്കട നടത്തിപ്പുകാരിയായിരുന്നു രാധാമണി,1992 ല്‍ കൊഹിമയിലെത്തിയ രാധാമണിക്കും വരവില്‍ കവിഞ്ഞ് സ്വത്തുണ്ടെന്നും തെളിഞ്ഞു













