സിനിമാ മേഖലയെ അടച്ചാക്ഷേപിക്കരുത്: സത്യന്‍ അന്തിക്കാട്


നടിയെ അക്രമിച്ച സംഭവത്തില്‍ സിനിമാ രംഗത്തെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.


ഏതെങ്കിലും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രംഗത്തെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിനിമയ്ക്കകത്തു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


മറ്റ് ഭാഷകളിലെ സിനിമാ മേഖലകളേക്കാള്‍ ശുദ്ധമാണ് മലയാള ചലച്ചിത്ര ലോകമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.



Sharing is Caring