മണ്ണിടിച്ചില്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതം പുന:സ്ഥാപിച്ചു


ജമ്മു കശ്മീരിലെ റെബാന്‍ ജില്ലയിലെ മെഹര്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അടച്ച ജമ്മു- ശ്രീനഗര്‍ ഹൈവേയിലൂടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.


ചെറു വാഹനങ്ങള്‍ മാത്രമേ ഇതുവഴി കടന്നു പോകാന്‍ അനുവദിക്കുകയുള്ളുവെന്ന് ഹൈവേ അധികൃതര്‍ വ്യക്തമാക്കി.


തടസങ്ങള്‍ പൂര്‍ണമായി നീങ്ങിയതിനു ശേഷമേ ഹൈവേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കുകയുള്ളുവെന്ന് നേരത്തെ ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്.



Sharing is Caring