നയതന്ത്ര ബന്ധം: അമേരിക്കയും ചൈനയും കൈകോര്‍ക്കുന്നു


നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി അമേരിക്കയും ചൈനയും. യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യംങ് ജിയേചിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതും സംബന്ധിച്ച് ധാരണയായത്.


അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതിനു ശേഷം ഇതാദ്യമായാണ് ചൈനയില്‍ നിന്നുള്ള ഒരു ഉന്നത വ്യക്തി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്.


നയതന്ത്ര ബന്ധത്തിന് പുറമേ വിവിധ മേഖലകളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഏറെ മെച്ചെപ്പെടുത്തേണ്ടതുണ്ടെന്ന് ടില്ലേഴ്‌സണും പറഞ്ഞു.

യംങ് ജിയേചിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.



Sharing is Caring