സിനിമാക്കാർക്ക് വേണ്ടത് മറ്റു പലതും,സിനിമയിലെ ദുരനുഭവത്തെ കുറിച്ച് നേഹ സക്സേന

സിനിമയില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി നേഹ സക്സേന. ചില സിനിമക്കാര്‍ക്ക് വേണ്ടത് മറ്റു പലതുമാണ്. കഥ പറയാന്‍ വേണ്ടി നമ്മളെ വിളിയ്ക്കും.. കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും നമ്മള്‍ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്യും. അതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിയ്ക്കും. അവിടെ അവരുമായി സഹകരിച്ചില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേ രക്ഷയുള്ളൂ. തെറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു നടി പറയുന്നു.സിനിമാക്കാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി മുന്തിരിവള്ളികളിലെ ജൂലിയായി തിളങ്ങിയ നേഹ സക്‌സേനയാണ് രംഗത്തുവന്നിരിക്കുന്നത്. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മനോരമയുടെ ഐ മി മൈസെല്‍ഫ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേഹ.

തുടരെ തുടരെ ഓഡിഷന് പങ്കെടുക്കുകയും അവസാന നിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. പിന്നീട് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിച്ച് അവര്‍ പലതും ആവശ്യപ്പെട്ടു. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുള്ളത് കൊണ്ട് ധൈര്യമായി നോ പറയാന്‍ സാധിച്ചു. ഒടുവില്‍ ഞാന്‍ ഓഡീഷന് പോകുന്നത് നിര്‍ത്തി. ഓരോ കലാകാരിയ്ക്കും ആ ധൈര്യം വേണം എന്നാണ് നേഹ പറയുന്നത്.

പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ചിലര്‍ എന്തിനും തയ്യാറാകും. അത് വളരെ തെറ്റാണ്. തെറ്റായ കാര്യത്തിന് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാകണം. നിങ്ങളെ ആരും നിര്‍ബന്ധിയ്ക്കുന്നില്ല. എളുപ്പവഴി നോക്കുമ്‌ബോഴാണ് തെറ്റ് സംഭവിയ്ക്കുന്നത്. ഇത്തരത്തില്‍ ചിലര്‍ തയ്യാറാകുമ്‌ബോള്‍ കഴിവുള്ളവര്‍ക്ക് അവസരം നശഷ്ടപ്പെടുന്നുവെന്നും നേഹ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *