മലയാളികളുടെ പ്രിയപ്പെട്ട നടി പാര്‍വ്വതി ബോളിവുഡില്‍ അഭിനയിക്കുന്നു. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം .
തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് പാര്‍വ്വതി നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ നടക്കുകയാണ്. അധികം വൈകാതെ പാര്‍വ്വതി അഭിനയിക്കാനെത്തുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് . യാത്രക്കിടയില്‍ പരിചയപ്പെടുന്നവരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. പാര്‍വ്വതിക്ക് നായികാ വേഷമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’, പൃഥ്വിരാജ് നായകനായ ‘മൈ സ്‌റ്റോറി’ എന്നിവയാണ് പാര്‍വ്വതിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.














