‘റെയിന്‍കോട്ട് ധരിച്ച്‌ കുളിക്കാന്‍ ഒരാള്‍ക്കേ കഴിയൂ’ മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച്‌ മോഡി


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ രൂക്ഷ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയിന്‍കോട്ടിട്ട് കുളിക്കാന്‍ മന്‍മേകഹനെ കഴിയൂ എന്ന മോഡിയൂടെ ഹരിഹാസത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


എന്‍.ഡി.എ സര്‍ക്കാരിന്‍റെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയമില്ല. നോട്ട് നിരോധനത്തില്‍ സര്‍ക്കാരിന് പോസിറ്റീവ് സമീപനം മാത്രമാണുള്ളതെന്നും മോഡി വാദിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പല കമ്മീഷണുകളൂം നോട്ട് നിരോധനം എന്ന ആശയം മുന്നോട്ട് വച്ചതാണ്. ഇന്ദിരാഗാന്ധിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കൊണ്ടാണ് വാഞ്ചു കമ്മിറ്റിയുടെ നോട്ട് നിരോധനം എന്ന ആശയത്തെ തട്ടിക്കളഞ്ഞതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനുമേല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്പോള്‍ അതിന് തിരിച്ച്‌ കിട്ടുന്ന മറുപടി കേള്‍ക്കാനുള്ള ത്രാണിയും കോണ്‍ഗ്രസിനുണ്ടാകണമെന്ന് മോഡി ഓര്‍മ്മിപ്പിച്ചു. മോഡിയുടെ നോട്ട് നിരോധനം സഗഘടിത കൊള്ള ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.




Sharing is Caring