അവധിക്കാല അംഗത്വവുമായി ക്ളബ് മഹീന്ദ്ര


കൊച്ചി: അവധിക്കാലം ആഘോഷിക്കാന്‍ ‘വെക്കേഷന്‍ ഓണര്‍ഷിപ്പ് ‘ പദ്ധതിക്ക് ക്ളബ് മഹീന്ദ്ര തുടക്കം കുറിച്ചു. നിശ്ചിതതുക മുടക്കി അംഗത്വം നേടുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരാഴ്ച മഹീന്ദ്രയുടെ ഏത് റിസോര്‍ട്ടിലും താമസിക്കാം. കുറഞ്ഞ ചെലവില്‍ മികച്ച അവധിക്കാലം പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗിരിധര്‍ സീതാറാം പറഞ്ഞു. രണ്ടര മുതല്‍ 16 ലക്ഷം രൂപ വരെയാണ് അംഗത്വ നിരക്ക്. നിരക്ക് അനുസരിച്ച്‌ സൗകര്യങ്ങള്‍ ലഭിക്കും. 25 വര്‍ഷത്തേയ്ക്ക് അംഗത്വം തുടരാം. ഇന്ത്യയിലെ 46 ഉം വിദേശത്തെ 31ഉം റിസോര്‍ട്ടുകളില്‍ താമസിക്കാം.
കേരളത്തില്‍ മൂന്നാര്‍, അഷ്ടമുടി, പൂവാര്‍, ചെറായി, കുമരകം, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകളുണ്ട്.
മൂന്നാര്‍, അഷ്ടമുടി റിസോര്‍ട്ടുകള്‍ കൂടുതല്‍ മുറികള്‍ ചേര്‍ത്ത് വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




Sharing is Caring