ലോ അക്കാദമിക്ക് തിരിച്ചടി,പത്ത് ഏക്കർ ഭൂമി സർക്കാറിന് തിരിച്ചെടുക്കാമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ


പേരൂർക്കട ലോ അക്കാദമി ലോ കോളേജിനു നൽകിയ ഭൂമിയിൽ പത്ത് ഏക്കറോളം ഉപയോഗിച്ചിട്ടില്ലെന്നും നിയമവകുപ്പിന്‍റെ അനുമതിയോടെ അത് തിരിച്ചെടുക്കാമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ.ഭൂമി വിനിയോഗത്തിൽ കാര്യമായ ക്രമക്കേടുകളും വ്യവസ്ഥാ ലംഘനങ്ങളും ഉണ്ടായിട്ടില്ല.എന്നാൽ കാന്‍റീൻ പ്രവർത്തിക്കുന്നത് നിയമവിധേയമായല്ല.


അക്കാദമിയുടെ കവാടവും മതിലും നിൽക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണ്.കാന്‍റീൻ ഒ‍ഴിപ്പിച്ച് മതിലും കവാടവും പൊളിക്കാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും ശുപാർശയുണ്ട്.


സൊസൈറ്റി രജിസ്ട്രേഷൻ സംബന്ധിച്ച് പ്രശ്നങ്ങളുണ്ടോയെന്നും രൂപീകരണ സമയത്തെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തണമെന്നും പി എച്ച് കുര്യൻ നൽകിയ റിപ്പോർട്ടിലുണ്ട്.പുന്നൻ റോഡിൽ ലോ അക്കാദമി റിസർച്ച് സെന്‍റർ നിലനിൽക്കുന്ന ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്ന് സൊസൈറ്റി വിലക്കു വാങ്ങിയതാണെന്നും അതിന്‍റെ പൂർണ അവകാശം സൊസൈറ്റിക്കാണെന്നും മന്ത്രി ഇ ചന്ദ്രശേഖരനു നൽകിയ റിപ്പോർട്ടിൽ പി എച്ച് കുര്യൻ വ്യക്തമാക്കുന്നു.



Sharing is Caring