ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ വിജ്ഞാപനം ഇറക്കണം: സുപ്രിം കോടതി

രാജ്യത്തെ മുഴുവന്‍ ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ മാര്‍ച്ച് 31 നകം വിജ്ഞാപനം ഇറക്കണമെന്നു സുപ്രിം കോടതി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളാണ് വിജ്ഞാപനം ഇറക്കേണ്ടത്. വിവിധ സംസ്ഥാനങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുപ്പുനിലങ്ങള്‍ സംരക്ഷിക്കപ്പെടണം.

കേരളത്തില്‍ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഉള്‍പ്പെടെ എട്ടിടങ്ങളിലെ ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളുമാണ് വിജ്ഞാപനം ചെയ്യേണ്ടത് .

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടാകുന്നതുകൊണ്ട് വിജ്ഞാപനമിറക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ മടിക്കുകയാണെന്നു സുപ്രിം കോടതി വിമര്‍ശിച്ചു.

ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *