സിഐടിയു ഓഫിസിലെ തൊഴിലാളികള്‍ക്കു നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്


കിഴക്കഞ്ചേരി കുണ്ടുകാട് സിഐടിയു ഓഫിസില്‍ കയറി അജ്ഞാതസംഘം തൊഴിലാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. ചീരക്കുഴി സ്വദേശി വാസു (58), സുദേവന്‍ (40) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.


മൂന്നു ബൈക്കുകളില്‍ എത്തിയ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് പുലര്‍ച്ചെ ആറരയോടെ തൊഴിലാളികളെ ആക്രമിച്ചത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ കുമാര്‍ വ്യക്തമാക്കി.
പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആണെന്ന് സിപിഎം ആരോപിക്കുന്നു.



Sharing is Caring