ഇ അഹമ്മദിന്‍റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

അന്തരിച്ച ലീഗ് നേതാവും ലോക്സഭാംഗവുമായ ഇ.അഹമ്മദിന്‍റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമാണ് നോട്ടീസ് അയച്ചത്.

മൃതദേഹത്തോടും അനാദരവ് കാണിച്ചെന്നും മരണവിവരം മറച്ചു വെച്ചു എന്നുമുള്ള കുറ്റമാണെന്ന് കണ്ടെത്തി. ഒരു മണിക്കൂറില്‍ താഴെ മാത്രം ഘടിപ്പിക്കേണ്ട ഉപകരണങ്ങള്‍ ദീര്‍ഘനേരം അഹമ്മദിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. പാര്‍ലമെന്‍റില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞുവീണത്.

ബജറ്റ് നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇ അഹമ്മദിന്‍റെ മരണം ഒളിച്ചുവയ്ക്കുകായായിരുന്നുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
ഇതോടെ ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം ആശുപത്രി നല്‍കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *