രാജ്യത്തെ സ്ത്രീകളെ കാറുകളോട് ഉപമിച്ച് ആന്ധ്രാപ്രദേശ് സ്പീക്കര്‍ കോഡ്ല ശിവപ്രസാദ് റാവു. തിരക്കേറിയ റോഡിലൂടെ കാര്‍ ഓടിക്കുന്പോള്‍ തട്ടലും മുട്ടലും അപകടവും ഒക്കെയുണ്ടാകുമെന്നും സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയാലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ സ്പീക്കര്‍ പറഞ്ഞു.
കാറുകള്‍ വഴിയില്‍ ഇറക്കിയാല്‍ അപകടത്തില്‍ പെടുന്നത് സ്വാഭാവികം. 50 കിലോ മീറ്ററില്‍ ഓടിച്ചാല്‍ ചെറിയ അപകടം ഉണ്ടായേക്കാം, വേഗത 100 കിലോമീറ്ററായാല്‍ വലിയ അപകടം ഉണ്ടായേക്കാം. എന്നാല്‍, കാര്‍ വീട്ടില്‍ത്തന്നെ പാര്‍ക്ക് ചെയ്താന്‍ ഒന്നും സംഭവിക്കില്ല. അതുപോലെ തന്നെയാണ് സ്ത്രീകളുടെ കാര്യവും.
വീട്ടില്‍ നിന്നിറങ്ങിയില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ശിവപ്രസാദ് റാവു പറഞ്ഞു.

പണ്ടൊക്കെ സ്ത്രീകള്‍ വെറും വീട്ടമ്മമാര്‍ മാത്രമായിരുന്നു. അക്കാലത്ത് എല്ലാത്തരം അക്രമങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരായിരുന്നു. എന്നാല്‍, ഇന്ന് അവര്‍ പഠിക്കാന്‍ പോകുന്നു, ജോലി ചെയ്യുന്നു, ബിസിനസ് ചെയ്യുന്നു, സമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരുന്നു. അങ്ങനെയാകുന്പോള്‍ അവര്‍ പീഡനത്തിനും തട്ടിക്കൊണ്ടു പോകലിനുമെല്ലാം കൂടുതല്‍ ഇരയാക്കപ്പെടുന്നുവെന്നും ശിവപ്രസാദ് റാവു പറഞ്ഞു.













