സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതല്ല റവന്യൂമന്ത്രിയുടെ നിലപാട്. മറ്റു മന്ത്രിമാരുടെയും സ്ഥിതി ഇതൊക്കെത്തന്നെയെന്നും ചെന്നിത്തല പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുകന്നതിനെ കുറിച്ച് യു.ഡി.എഫ് ആലോചിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.













