അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങില്‍ അഫ്്ഗാനിസ്താന് ആദ്യ പത്തില്‍ ഇടം നേടി. ആദ്യമായാണ് ടീം ഈ നേട്ടം കൈവരിക്കുന്നത്. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര 3-2ന് സ്വന്തമാക്കിയതോടെയാണ് അഫ്ഗാനിസ്താന്റെ റാങ്കിങിലെ മുന്നേറ്റം. സിംബാബ്വെ ഉയര്‍ത്തിയ 249 റണ്‍സ് ഗുല്‍ബാദിന്‍ നെയ്ബിന്റെ ഉഗ്രന്‍ ബാറ്റിങില്‍ അഫ്ഗാന് പിന്തുടരുകയായിരുന്നു. രണ്ടു വിക്കറ്റ് ശേഷിക്കെയാണ് അഫ്ഗാന് ജയം. കഴിഞ്ഞ ഒക്ടോബറിലും സിംബാബ് വെയ്ക്കെതിരേ അഫ്ഗാന് പരമ്പര നേടിയിരുന്നു. സ്കോര്‍ സിംബാബ്വെ: 248 (49.5), അഫ്ഗാനിസ്താന്: 254-8(49.4)
FLASHNEWS