ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാന സര്‍വീസുകള്‍ വൈകുന്നു


ന്യൂഡല്‍ഹി: ഡല്‍ഹി കൊടുംതണുപ്പിന്റെ പിടിയിലേക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാന നഗരത്തിലെ താപനില 11 ഡിഗ്ര സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതോടെ കനത്ത മൂടല്‍മഞ്ഞും ദൃശ്യമായി. വിമാനത്താവളത്തിലെ കാഴ്ചദൂരപരിധി 100 മീറ്ററില്‍ താഴെയാണ്.
ഇന്ദിരാഗാന്ധി വിമാനത്താളത്തില്‍ രാവിലെ ഏഴു മണിക്ക് റണ്‍വേ 27,28, 29 എന്നിവയില്‍ കാഴ്ച പരിധി 75-100 മീറ്ററിനുള്ളിലാണ് രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഇവിടെനിന്നുള്ള 23 ആഭ്യന്തര സര്‍വീസുകളും ആറ് രാജ്യാന്തര സര്‍വീസുകളും വൈകുകയാണ്.




Sharing is Caring