പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അര്‍പുതമ്മാള്‍ ജയലളിതയ്ക്ക് ഹരജി സമര്‍പ്പിച്ചു


രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ക്കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അര്‍പുതമ്മാള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹരജി സമര്‍പ്പിച്ചു. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് മാപ്പുനല്‍കാന്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 161ാം വകുപ്പനുസരിച്ച് തന്റെ മകനെ മോചിപ്പിക്കണമെന്നാണ് അര്‍പുതമ്മാള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്് പേരറിവാളന്‍ കഴിഞ്ഞദിവസം തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ പിന്തുണതേടിയാണ് ജയലളിതയ്ക്ക് അര്‍പുതമ്മാള്‍ ഹരജിനല്‍കിയത്.




Sharing is Caring