സാമ്പത്തിക സംവരണത്തോടെ 130 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം കൂടിച്ചേര്‍ത്ത് നൂറ്റി മുപ്പതോളം തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി വൈകാതെ പ്രസിദ്ധീകരിക്കും. നേരത്തേ വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പ്രസിദ്ധീകരിക്കാതിരുന്നവയാണ് ഇതില്‍ അന്‍പതോളം തസ്തികകള്‍.

സാമ്പത്തിക സംവരണത്തിനു മുന്‍കാല പ്രാബല്യം നല്‍കാന്‍ നിയമപ്രശ്‌നമുള്ള സാഹചര്യത്തില്‍ ഇനിയുള്ള വിജ്ഞാപനങ്ങളില്‍ ഏര്‍പ്പെടുത്താമെന്നാണ് പി.എസ്.സി കണക്കുകൂട്ടുന്നത്.അതേസമയം, കഴിഞ്ഞ 23ന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഭേദഗതി വരുത്തിയ സാഹചര്യത്തില്‍ ,അന്നു മുതല്‍ തയാറാക്കുന്ന ചുരുക്കപ്പട്ടികള്‍ക്കും, റാങ്ക് പട്ടികകള്‍ക്കും സാമ്ബത്തിക സംവരണം ബാധകമാണെന്ന വാദവുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *