സാനിയ മിര്‍സയ്ക്ക് അപൂര്‍വ്വ നേട്ടം; ലോക ഒന്നാം നമ്ബര്‍ താരമായി 80 ആഴ്ച തികച്ചു


ടെന്നീസ് ലോകത്തെ വലിയ അത്ഭുതമല്ലെങ്കിലും ഇന്ത്യന്‍ ടെന്നീസ് രംഗത്തെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി സാനിയാ മിര്‍സ. ലോക ഒന്നാം നമ്ബരില്‍ തുടര്‍ച്ചയായി 80 ആഴ്ചകള്‍ താരം തികച്ചു. ടെന്നിസ് വനിതാ ഡബിള്‍സിലാണ് സാനിയ ഈ അപൂര്‍വ റെക്കോര്‍ഡ് സൃഷ്ടിച്ചത്. മാര്‍ട്ടിന നവരത്ലോവ, ലീസല്‍ ഹ്യൂബര്‍, കാര ബ്ലാക്ക് തുടങ്ങി ദീര്‍ഘകാലം ഒന്നാം സ്ഥാനത്തു തുടര്‍ന്ന ഇതിഹാസ താരങ്ങള്‍ക്കൊപ്പം തന്റെ പേരും പരാമര്‍ശിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നു സാനിയ തന്നെ വെളിപ്പെടുത്തുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായ യാത്രയാണ്. പ്രവര്‍ത്തന മേഖലയില്‍ ഏറ്റവും ഉയരത്തിലെത്തുന്നതു തന്നെ വലിയ നേട്ടമാണ്.എന്നാല്‍ ആദ്യമായി അവിടെ എത്തുന്നതിലും ബുദ്ധിമുട്ടു നിറഞ്ഞതാണ് ഒന്നാം സ്ഥാനത്തു തന്നെ തുടരുക എന്നത്. നവരത്ലോവ, ബ്ലാക്ക്, ഹ്യൂബര്‍ എന്നിവര്‍ മാത്രമാണ് വനിതാ ടെന്നിസ് ഡബിള്‍സില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനത്തു തുടര്‍ന്നത്. ആ ഇതിഹാസ താരങ്ങള്‍ക്കൊപ്പം എന്റെ നേട്ടവും ഗണിക്കപ്പെടുന്നതു കൂടുതല്‍ സംതൃപ്തി നല്‍കുന്നു.”- സാനിയ പറഞ്ഞു.




Sharing is Caring